നിയമസഭ തിരഞ്ഞെടുപ്പ് ക്രൈസ്തവ പരിഗണനയുടെ പേരിലെ ഇടതു കപടത തിരിച്ചറിയുക

നിയമസഭ തിരഞ്ഞെടുപ്പ് ക്രൈസ്തവ പരിഗണനയുടെ പേരിലെ ഇടതു കപടത തിരിച്ചറിയുക

*നിയമസഭ തിരഞ്ഞെടുപ്പ് ക്രൈസ്തവ പരിഗണനയുടെ പേരിലെ ഇടതു കപടത തിരിച്ചറിയുക* ....

 

ബിനു ചാക്കോ പഴയചിറ.

പ്രസിഡന്റ്‌.

കാത്തൊലിക് ഫോറം.

 

 കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും, വലതു പക്ഷത്തിന്റെയും, എൻഡിഎ മുന്നണിയുടെയും സ്ഥാനാർത്ഥികൾ മത്സര രംഗത്ത് സജീവമാണ്.

 

 ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ബിജെപി യിൽ നിന്നും ക്രൈസ്തവരെ വിശ്വാസത്തിൽ എടുക്കുന്ന തരത്തിലുള്ള ഒരു നടപടിയും കാണുവാനില്ല. മുന്നണിയിൽ ഉണ്ടായിരുന്ന പിസി തോമസ് അവഗണന മൂലം ആ മുന്നണി വിട്ടു. മറ്റൊരു കേരള കോൺഗ്രസിനെ ആവട്ടെ പരിഗണിച്ചിട്ടില്ല. ബിജെപിയിൽ പരമ്പരാഗതമായ രീതിയിലുള്ള സീറ്റ് വിഭജനം മാത്രമാണ് നടന്നിട്ടുള്ളത്. അതാവട്ടെ ന്യൂനപക്ഷങ്ങൾക്ക് പരിഗണന നൽകുന്ന തരത്തിലാണ് എന്ന് വിശ്വസിക്കുവാൻ തരമില്ല.

 

 ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവട്ടെ ശബരി മല കോടതി വിധി കൈകാര്യം ചെയ്തതിലൂടെ ഭൂരിപക്ഷ സമുദായങ്ങളിലെ വിശ്വാസികളായ വോട്ടർമാരുടെ ഇടയിൽനിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വിശ്വാസ്യത ആർജിക്കുവാൻ ഉള്ള ശ്രമങ്ങൾ ആവട്ടെ ശരിയായ അർത്ഥത്തിൽ വിജയം കാണുന്നുമില്ല. *മുസ്ലിം സമുദായങ്ങൾക്കിടയിൽ വിശ്വാസമാർജ്ജിക്കുവാൻ തരത്തിൽ പല പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും വിജയിച്ചു എന്ന് പറയുവാൻ സാധിക്കില്ല. ചില നടപടിക്രമങ്ങളുടെ ഭാഗമായി രണ്ടുതവണയോ അതിൽ കൂടുതലോ മത്സരിച്ച വരെ മാറ്റി നിർത്തുമ്പോൾ കെ ടി ജലീൽ എന്ന മന്ത്രിയെ മാത്രം മത്സരിപ്പിക്കുന്നതിന് പിന്നിൽ ഒരു പ്രീണന രാഷ്ട്രീയമുണ്ട് എന്ന് നാം കാണേണ്ടിയിരിക്കുന്നു. വിദേശത്തുനിന്ന് സ്വർണ്ണക്കടത്തിന്റെ ഭാഗമായി ഈത്തപ്പഴവും ഖുർആനും കടത്തിക്കൊണ്ടു വരികയും, ഒരു കമ്യൂണിസ്റ്റ് മന്ത്രി ഒരു മതഗ്രന്ഥം വിതരണം ചെയ്യുകയും ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിശ്വാസ സംബന്ധിയായ ഇരട്ടത്താപ്പ് നാം തിരിച്ചറിയേണ്ടതുണ്ട്. സിപിഎം എംഎൽഎ ആയിരുന്ന മത്തായി ചാക്കോ തന്റെ അവസാന *നാളുകളിൽ വിശുദ്ധ കൂദാശകൾ സ്വീകരിക്കുവാൻ* *സന്നദ്ധനായി എന്നത് വെളിപ്പെടുത്തിയ താമരശ്ശേരി മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പള്ളി പിതാവിനെ നികൃഷ്ടജീവി എന്നു വിളിച്ചത് ഇതുവരെ തിരുത്തിയിട്ടില്ല. എന്നാൽ മതഗ്രന്ഥം വിതരണം ചെയ്ത കെ ടി ജലീൽ എന്നുപറയുന്ന വിശ്വാസിയായ, പൂർവാശ്രമത്തിൽ തീവ്രവാദ സംഘടനയായ സിമിയുടെ പ്രവർത്തകനായിരുന്ന വ്യക്തിയെ വെള്ളപൂശുന്ന സിപിഎം തന്ത്രം വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്.** *ഇടതുപക്ഷ ജനാധിപത്യ മുന്നണി മലപ്പുറം ജില്ലയിൽ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളിൽ ബഹുഭൂരിപക്ഷവും ശതകോടീശ്വരൻമാർ ആണ്. സ്വതന്ത്ര വേഷത്തിൽ മത്സരിക്കുന്ന ഇക്കൂട്ടർ ഒരു സംവിധാനത്തെ വിലയ്ക്കുവാങ്ങാൻ തക്ക ശക്തരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ചു വിജയിച്ച എംഎൽഎയെ സംബന്ധിച്ചുള്ള ആരോപണങ്ങൾ ഇപ്പോഴും ശക്തമായി നിൽക്കെ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതിലൂടെ ഇടതുമുന്നണി മുൻപോട്ടു വയ്ക്കുന്ന സന്ദേശം ദുരൂഹമാണ്. ഒരു തവണ മാത്രം മത്സരിക്കുകയും ചില ആരോപണങ്ങൾ നേരിടുകയും ചെയ്തു പാലക്കാട് നിന്നുള്ള ഭൂരിപക്ഷസമുദായൂ ഗമായ പി കെ ശശിയെ പാർട്ടി സ്ഥാനങ്ങൾ കൊടുക്കുമ്പോൾ പോലും ഒരുതവണകൂടി മത്സരിപ്പിക്കാതെ മാറ്റി നിർത്തുമ്പോൾ കെ ടി ജലീലും, പി വി അൻവർ ഉം മഹത്വവത്കരിക്കപ്പെടുന്നതു ഏതു തരത്തിലാണ് മനസ്സിലാക്കേണ്ടത്.* 85 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎം ശതകോടീശ്വരൻമാർ ആയ മുസ്ലിം സമുദായത്തിലെ19 ആളുകൾക്ക് സീറ്റ് കൊടുക്കുമ്പോൾ കേരളത്തിലെ ക്രൈസ്തവ സമുദായത്തിലെ 60 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന സീറോമലബാർ വിശ്വാസികളിൽ നിന്ന് രണ്ടുപേർക്കു മാത്രമാണ് സീറ്റ് കൊടുത്തിട്ടുള്ളത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്തിക്കൊണ്ട് 12 സീറ്റുകളിൽ മത്സരിപ്പിക്കുമ്പോൾ മാത്രമാണ് കുറച്ചെങ്കിലും സീറോമലബാർ പ്രാതിനിധ്യം ലഭിക്കുന്നത്. അതിലാവട്ടെ ചില സീറ്റുകളിൽ സിപിഎം സ്പോൺസർ ചെയ്ത സ്ഥാനാർഥികൾ പോലും ആണ് മത്സരിക്കുന്നത്. മറ്റ് ഇതര ക്രൈസ്തവരെ സിപിഎം മത്സരിക്കുമ്പോൾ പോലും എത്ര കണ്ടു വിജയിച്ചു വരും എന്നുള്ളത് നാം കാണേണ്ടതാണ്. ക്രൈസ്തവ വിശ്വാസികളോ, ക്രൈസ്തവ നാമധാരികളായ ചിലർക്ക് സീറ്റ് കൊടുക്കുന്നതു വഴി, അനാവശ്യമായ ചില ഭീതി വളർത്തി ക്രൈസ്തവ വോട്ടുകൾ തട്ടിയെടുക്കാനുള്ള ചതിയുടെ മാർഗങ്ങൾ നാം *തിരിച്ചറിയേണ്ടതുണ്ട് .കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നും സിപിഎം സ്ഥാനാർഥികളായി മത്സരിക്കുന്ന ജയിച്ചാൽ മന്ത്രിസഭയിൽ വരാൻ സാധ്യതയുള്ള ആളുകളുടെ സമുദായം ഏതാണ് എന്ന് ക്രൈസ്തവർ പരിശോധിക്കുന്നത് നന്നായിരിക്കും* .

 

 ഐക്യജനാധിപത്യമുന്നണി യാവട്ടെ എല്ലാ കാലവും മത സാമുദായിക സന്തുലിതാവസ്ഥ പാലിക്കുവാൻ പരമാവധി പരിശ്രമിക്കാറുണ്ട്. മുപ്പത്തിയഞ്ചോളം സീറ്റുകളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. അതിലാവട്ടെ സീറോമലബാർ വിശ്വാസികൾക്ക് ഗണ്യമായ പ്രാധിനിധ്യം ലഭിക്കുന്നത് ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ കേരള കോൺഗ്രസ്, ആർഎസ്പി, എൻ സി കെ തുടങ്ങിയ കക്ഷികളും സീറോമലബാർ വിശ്വാസികൾക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. നൂറ് ശതമാനവും മുസ്ലിം സമുദായ അംഗങ്ങളുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആവട്ടെ, 27 സീറ്റുകളിൽ മത്സരിക്കുമ്പോൾ ഇതര സമുദായങ്ങളിൽ നിന്ന് രണ്ടുപേരെ പരിഗണിക്കുന്നു. ഇടത് മുന്നണിയിൽ ഇരുപത്തിയഞ്ച് സീറ്റുകളിൽ മത്സരിക്കുന്ന സിപിഐ ക്രൈസ്തവരെ പരിഗണിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നു.

 

ചുരുക്കത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിന്റെ സംസ്കാരിക സാമൂഹിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഏറെ സംഭാവനകൾ ചെയ്ത ക്രൈസ്തവസമൂഹത്തെ അവഗണിക്കുവാനോ ഒതുക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ചില ക്രൈസ്തവ നാമധാരികളെ കൂടെ നിർത്തികൊണ്ട് നടത്തുന്ന ശ്രമങ്ങൾ ചതികൾ ക്രൈസ്തവർ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന കെഎം മാണി സാറിനെതിരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന നാളുകളിൽ കൊണ്ടുവന്ന ആരോപണങ്ങൾ യഥാർത്ഥ ക്രൈസ്തവർക്ക് മറക്കുവാൻ സാധിക്കുന്നതല്ല. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മകനെ കൂടെ നിർത്തിക്കൊണ്ട് വീണ്ടും ക്രൈസ്തവ വോട്ടു ബാങ്കിനെ കുറച്ചെങ്കിലും സ്വാംശീകരിക്കാൻ ശ്രമിക്കുന്നു എങ്കിൽ അത് എതിർത്തു തോൽപ്പിക്ക പെടേണ്ടതാണ്. എല്ലാ കാലവും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ക്രൈസ്തവ വിശ്വാസത്തിന് എതിർ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ചിലരെ കൂടെ നിർത്തി കൊണ്ട് ക്രൈസ്തവ വോട്ടുകൾ നേടാമെന്ന് ശ്രമിക്കുമ്പോൾ കഴിഞ്ഞ ഇരുപത് വർഷക്കാലങ്ങൾക്കി ടയിൽ ക്രൈസ്തവസഭാ സ്ഥാപനങ്ങൾക്കെതിരെ യും, ക്രൈസ്തവ സഭയുടെ മേലധ്യക്ഷൻ മാരെയും അവഹേളിച്ച് സംസാരിച്ചിട്ടുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ആയിരിക്കുന്ന സഖാവ് എം എ ബേബിയുടെ കഴിഞ്ഞകാല പ്രസ്താവനകളും പ്രസംഗങ്ങളും തിരുത്തുവാൻ അദ്ദേഹം തയ്യാറായിട്ടുണ്ടോ. ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സഭാ സ്ഥാപനങ്ങൾക്കെതിരെ നടത്തിയിട്ടുള്ള ഹീനമായ ആക്രമണങ്ങളെ തള്ളി പറയുവാൻ തയ്യാറാണോ? ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിം സമുദായത്തിനെതിരെ സംഘപരിവാർ ശക്തികളെക്കാൾ വീ റോടെ ചില ക്രൈസ്തവ നാമധാരികളെ മുന്നിൽ നിർത്തിക്കൊണ്ട് നടത്തുന്ന ന്യൂനപക്ഷ വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകൾ യഥാർത്ഥത്തിൽ ആരെ സഹായിക്കുവാനാണ്.